നന്ദിയോടെ, നന്ദിയോടെ

നന്ദിയോടെ, നന്ദിയോടെ

നാഥാ നിന്നെ നമിക്കുന്നു

നന്ദിയോടെ, നന്ദിയോടെ

നന്മകൾ വാഴ്ത്തിടുന്നു

 

താഴ്ചയിലെന്നെ നീ ഓർത്തതിനാൽ

താണു നരാകൃതി പൂണ്ടതിനാൽ

നീചനാമെന്നെയും നീ

സൂനുവായ് തീർത്തതിനാൽ (2)

 

നിത്യത മുഴവുനും പാടിയാലും

എത്തിപ്പോകാത്തതാം നന്മകളാൽ

എന്നെ നിറച്ചവൻ നീ

എന്നെ നയിപ്പവൻ നീ (2)

 

ജീവൻ വെടിഞ്ഞെന്നെ വീണ്ടനാഥാ

ജീവിക്കുന്നിന്നു നീ ഉന്നതത്തിൽ

ജീവിത നാൾകളെല്ലാം

നീ മതിയീ മരുവിൽ. (2)