നവയെരൂശലേം പാർപ്പിടം തന്നിലെ

നവയെരൂശലേം പാർപ്പിടം തന്നിലെ

വാസം ഓർക്കുമ്പോൾ വാസം ഓർക്കുമ്പോൾ

ആനന്ദംകൊണ്ടു നിറയുന്നു മാനസേ

മോദമേറുന്നു

 

മഹത്വീകരണം പ്രാപിച്ച വൃതന്മാർ

സ്വഛന്ദമായി സ്വഛന്ദമായി

തേജസ്സിൽ വാഴുന്നു മോദമോടെ

അവർ നാഥനോടൊത്തു

 

പളുങ്കിൻ നദിയത്തെരുവിൻ നടുവിൽ

പ്രവഹിക്കുന്നേ പ്രവഹിക്കുന്നേ

മുത്തിനാൽ നിർമ്മിതം ചെയ്തതാം

പട്ടണം തത്ര ശോഭിതം

 

നീതിയിൻ സൂര്യനുദിക്കുമേ വേഗത്തിൽ

അല്ലൽ മാറുമേ അല്ലൽ മാറുമേ

മർത്യമാം ദേഹം അമർത്യമായിടുമേ

ദിവ്യശക്തിയാൽ

 

എന്തെന്തുഭാഗ്യമേ എന്തെന്തു ഭാഗ്യമേ

സന്തതം പാർക്കിൽ സന്തതം പാർക്കിൽ

കോടികോടി യുഗം യേശുവിനോടൊത്തു

പാടി വാഴുമേ