നീ കരുണാരസമേകിനാ

നീ കരുണാരസമേകിനാ

യതിനായിതാ വന്ദനം!

 

ലോകമെല്ലാം പുകൾ പെരുകും

ഏകനാഥനാം വിഭോ! ശരണം സദാ വന്ദനം

 

ശോകമെഴും ലോകമിതിൻ

മോഹം നീക്കിയെന്നിൽ നീ അയതിനായിതാ വന്ദനം

 

നിൻസുതങ്കലെന്നെയഹോ!

ധന്യനാക്കിവച്ചു നീ അയതിനായിതാ വന്ദനം

 

അന്തമില്ലാതുള്ള പിഴ

ഹന്ത! മോചിച്ചന്നു നീ അയതിനായിതാ വന്ദനം

 

പാവനമാം രക്തമതിൽ

പാപശുദ്ധി നൽകി നീ അയതിനായിതാ വന്ദനം

 

നിർമ്മലമായ് പ്രതിദിനവും

നന്മയാൽ നിറച്ചിടുന്നതിനായിതാ വന്ദനം

 

നിൻവചനം മൂലമഹോ

എൻവഴിക്കധീശനായ് നിലനിന്നതാൽ വന്ദനം

 

നിന്ദിതനാമെന്നരികിൽ

നിന്നു കഷ്ടനാളിൽ നീയതിനായിതാ വന്ദനം.