നീതിമാന്റെ പ്രാർത്ഥനകൾ ദൈവം കേൾക്കുന്നു

നീതിമാന്റെ പ്രാർത്ഥനകൾ ദൈവം കേൾക്കുന്നു

പനപോലെ അവൻ തഴച്ചു വളർന്നു വന്നിടും

 

എന്റെ നാമത്തിങ്കൽ യാചിച്ചീടിൽ

നിങ്ങൾക്കുത്തരം അരുളും ഞാൻ

അറിഞ്ഞിടാത്തതാം അത്ഭുതകാര്യങ്ങൾ

വെളിപ്പെടുത്തിടും ഞാൻ

 

ഇതുവരെ നിങ്ങൾ കർത്തൻ

തൻനാമത്തിൽ ഒന്നുമേ യാചിച്ചില്ല

നിറഞ്ഞുകവിയും സന്തോഷം

യാചിക്കിൽ അനുഭവിച്ചുകൊൾവിൻ

 

കർത്താവിനുവേണ്ടി കാത്തിരിക്കുന്നവർ

പുതുശക്തി പ്രാപിക്കും

കഴുകന്മാരെപ്പോൽ ചിറകടിച്ചവർ

പറന്നുപോയിടും

 

ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും

എത്രയോ അധികമായ്

ഉള്ളത്തിൽ പ്രിയമായ് ചെയ്യും രക്ഷകനു

സ്തോത്രം നിത്യമായ്

 

കൈവിടുകയില്ല ഞാൻ മാറിപ്പോകില്ല

ഞാൻ നിന്നെവിട്ടൊരുനാളും

നിങ്ങളതിനാലെ ധൈര്യത്തോടുകൂടെ

കർത്തനിലാശ്രയിപ്പിൻ