നേരമിരുളുന്നു കൂരിരുളേറുന്നു

നേരമിരുളുന്നു കൂരിരുളേറുന്നു

കൂടെ നീ പാർക്കണമേ -ഇരുൾ

മൂടുമീ വേളയിൽ ജ്യോതിയായ് നിന്നെന്നെ

ഭദ്രമായ് കാക്കണമേ

 

പോയപകലിലെൻ ജീവിതയാത്രയിൽ

പാലനമേകിയോനെ -നാഥാ

ദിവ്യമാം പാലനം നൽകിയീ രാത്രിയിൽ

അമ്പോടു കാക്കണമേ

 

അന്നവസ്ത്രാദിയും ദേഹസുഖങ്ങളും

തന്നെന്നെ പോറ്റിയോനെ -നിന്റെ

ചാരെയണഞ്ഞു നിൻപാവനനാമത്തെ

വാഴ്ത്തി സ്തുതിച്ചിടുന്നേ

 

ഭീതിയകന്നു നിൻസന്നിധിയിലിന്നു

അല്ലലില്ലാതുറങ്ങി -കാലെ

സന്തോഷമോടുണർന്നുന്നത നാഥനെ

പാടി സ്തുതിച്ചിടുമേ

 

അന്ധകാരം ഭൂവിലേറിടുന്നേ നാഥാ

കൈവിടാതെ നടത്തി -പുത്തൻ

പൊൻ പ്രഭാതം വരും നേരമതുവരെ

അമ്പോടു കാത്തിടണേ.

Your encouragement is valuable to us

Your stories help make websites like this possible.