നിദ്രകൊണ്ട ഭക്തരെയോർത്തിനിയും

നിദ്രകൊണ്ട ഭക്തരെയോർത്തിനിയും

വ്യർത്ഥമായി വ്യാകുലപ്പെടേണ്ടഹോ

ഭദ്രമായവർ കർത്തൃ കരങ്ങളിൽ

നിത്യപറുദീസിൽ (3)വിശ്രമിക്കുന്നു

 

നിദ്രകൊണ്ടവരിലാദ്യഫലമായ്

ക്രിസ്തു ഉയിർത്തെഴുന്നേ-റ്റായതുപോൽ

ക്രിസ്തുവിൽ നിദ്രകൊണ്ടവരേവരും

ക്രിസ്തുവോടൊന്നിച്ചു (3)യിർക്കുമറിക

 

കാഹളം ധ്വനിച്ചിടും മദ്ധ്യവാനിൽ

മരിച്ചവരക്ഷയരായുയിർക്കും

ജീവനുള്ളവർ രൂപാന്തരപ്പെടും

രൂപാന്തരപ്പെടും(3)ഒന്നിക്കുമവർ

 

ഈ മൺകൂടാരം നാം വിട്ടുപിരിയും

ആത്മാവോ പറന്നുയരും ഗഗനേ

തേജോരൂപരായ് ദേഹസഹിതരായ്

തേജസ്സിൻ കർത്താവെ (3)കാണുമൊടുവിൽ

 

കണ്ണുനീരെല്ലാം തുടച്ചുകളയും

തന്മാറോടവൻ നമ്മെ ചേർത്തണയ്ക്കും

കോടാകോടി വിശുദ്ധരോടൊത്തു നാം പാടും ഗീതങ്ങൾ

നാം പാടും ഗീതങ്ങൾ (3)നിത്യ യുഗങ്ങൾ.