നിമിഷങ്ങൾ നിമിഷങ്ങൾ ജീവിതനിമിഷങ്ങൾ

നിമിഷങ്ങൾ നിമിഷങ്ങൾ ജീവിതനിമിഷങ്ങൾ

ഒഴുകുന്നു തിരികെ വരാതെവണ്ണം

കനകക്കിനാവുകൾ മനതാരിൽ കണ്ടു നീ

മതിമറന്നീശനെ മറന്നിടല്ലെ

 

മനസ്സിന്റെ മണിയറ വാതിൽ തുറന്നു

കരുണപ്രകാശമെ വഴിതെളിക്കൂ

കനിവാർന്ന രക്ഷകൻ കരവല്ലരികൾ നീട്ടി

വിരിവാർന്ന കൃപയാൽ അണയ്ക്കും നിന്നെ

 

ഇരുളിന്റെ വഴിത്താരിൽ സ്നേഹത്തിൻദീപം

തിരുക്കൈകളാൽ തെളിയിച്ച ദേവൻ

പുതുസൃഷ്ടിയാക്കിടും കളങ്കങ്ങൾ പോക്കിടും

കുരിശിന്റെ നിഴലിൽ നയിക്കും നിന്നെ