നിൻ രക്തത്താൽ

നിൻ രക്തത്താൽ

നിൻ രക്തത്താലെന്നെ ശുദ്ധനാക്കി

നിൻ നീതിയാൽ യഹോവയേ

 

കാൽവറി മാമലമുകൾ

ഏറിയ ദൈവകുഞ്ഞാടേ

കൈകാൽ വിരിച്ചോ ക്രൂശിന്മേൽ

കൂരമാം മുൾമുടി ചൂടിയോ?

 

പാപത്തിലാണ്ടു ജീവിച്ച

നിന്ദിതനാമെൻ പേർക്കായി

പാപമെന്തന്നറിയാത്തോനേ!

നിൻരുധിരം ക്രൂശിൽ ചിന്തിയോ?

 

ക്രൂരനാം സാത്താൻ തൻതല

ക്രൂശിൽ ചതച്ച വീരനേ!

ശാപത്തിൻകീഴിൽ നിന്നെന്നെയും

ശാശ്വതമാർഗ്ഗത്തിലാക്കി നീ

 

നിൻ തിരുനാമം വാഴ്ത്തുവാൻ

നിൻപുതുഗാനം പാടുവാൻ

ശാപം നിറഞ്ഞ എൻനാവിനെ

ശക്തിപ്പെടുത്തി നിൻരക്തത്താൽ