നിൻദാനം ഞാൻ അനുഭവിച്ചു

നിൻദാനം ഞാൻ അനുഭവിച്ചു

നിൻസ്നേഹം ഞാൻ രുചിച്ചറിഞ്ഞു

യേശുവേ എൻ ദൈവമേ നീ എന്നും മതിയായവൻ

 

യേശു എനിക്കു ചെയ്ത നന്മകൾ ഓർത്തിടുമ്പോൾ

നന്ദികൊണ്ടെൻമനം പാടിടുമേ

സ്തോത്രഗാനത്തിൻ പല്ലവികൾ

 

ദൈവമെ നിന്റെ സ്നേഹം എത്ര നാൾ തള്ളി നീക്കി

അന്നു ഞാൻ അന്യനായ് അനാഥനായി

എന്നാൽ ഇന്നോ ഞാൻ ധന്യനായ്

 

എൻജീവൻ പോയെന്നാലും എനിക്കതിൽ ഭാരമില്ല

എന്റെ ആത്മാവിനു നിത്യജീവൻ യേശു എന്നെ ഒരുക്കിയല്ലോ

 

നിത്യതയോർത്തിടുമ്പോൾ എൻ ഹൃത്തടമാനന്ദിക്കും

സ്വർഗ്ഗീയ സന്തോഷജീവിതം

വിശ്വാസക്കണ്ണാൽ ഞാൻ കണ്ടിടുന്നു.