നിൻമഹാസ്നേഹമേശുവേ!

നിൻമഹാസ്നേഹമേശുവേ!

എൻമനസ്സിന്നഗാധമേ

എന്നിൽ നിൻ സ്നേഹകാരണം

എന്നറിവിന്നതീതമേ

 

താരകങ്ങൾക്കുമീതെയും

താവകസ്നേഹമുന്നതം

ആഴിയിലും നിൻസ്നേഹത്തി-

ന്നാഴമഗാധമെൻ പ്രിയാ!

 

ദോഷിയാമെന്നെത്തേടിയോ

ക്രൂശുവരെയും താണു നീ!

പ്രാണനും നൽകി സ്നേഹിപ്പാൻ

പാപിയിൽ കണ്ടതെന്തു നീ!

 

മരണമോ ജീവനോ പിന്നെ

ഉയരമോ ആഴമോയെന്നെ

നിന്തിരു സ്നേഹത്തിൽ നിന്നും

പിന്തിരിക്കില്ല യാതൊന്നും

 

നിത്യതയിൽ നിൻസന്നിധിയെത്തി

ഞാൻ വിശ്രമിക്കവേ

നിൻ മുഖകാന്തിയിൽ സദാ

നിർവൃതി നേടും ഞാൻ പരാ.