നിന്നിഷ്ടം ദേവാ! ആയിടട്ടെ

 

നിന്നിഷ്ടം ദേവാ! ആയിടട്ടെ

ഞാനോ മൺപാത്രം നിൻകരത്തിൽ

നിൻപാദത്തിൽ ഞാൻ കാത്തിരിക്കും

നിന്നിഷ്ടംപോൽ നീ മാറ്റുകെന്നെ

 

നിന്നിഷ്ടംപോലെ ആകണമേ

എന്നുള്ളം നോവും വേളയിലും

നിൻകരം തൊട്ടു താലോലിക്കെൻ

കർത്താവേ! ഞാനും ശക്തനാവാൻ

 

നിന്നിഷ്ടംപോലെ ആകണമേ

എന്നിഷ്ടരെന്നെ തള്ളിയാലും

ഞാൻ കൈവിടില്ലയെന്നു ചൊന്ന

നാഥാ നിൻവാക്കെന്താശ്വാസമേ!

 

നിന്നിഷ്ടംപോലെ ആകണമേ

നിത്യവും ഞാൻനിൻ ദാസൻ തന്നെ

എന്നുള്ളിൽ വാഴും ശുദ്ധാത്മാവാൽ

എന്നും നിറഞ്ഞു ശോഭിപ്പാൻ ഞാൻ

 

നിന്നിഷ്ടംപോലെ ആകണമേ

നിൻ സന്നിധൗ ഞാൻ താണിരിക്കും

നിൻ വചനമാം തണ്ണീരിനാൽ

എന്നെ കഴുകി ശുദ്ധി ചെയ്ക.