നിൻതിരു വചനത്തിൽ നിന്നത്ഭുതകാര്യങ്ങൾ

നിൻതിരു വചനത്തിൽ നിന്നത്ഭുതകാര്യങ്ങൾ

ചന്തമായ് ഗ്രഹിപ്പതിന്നു നിൻതുണ നൽകീശോ

 

അന്ധകാര രാജനെന്റെ ചിന്ത കലക്കാതെ

കാന്താ! നിൻ ചിന്തയെന്നിൽ തന്നാദ്യന്തം പാലിക്ക

 

സത്യവചനത്തിൽ നിന്നു നിത്യജീവവാക്യം

ചിത്തേ പതിപ്പിച്ചിടുക ശുദ്ധാത്മനായകാ!

 

വിശ്വാസത്തോടെന്നുള്ളിൽ നിൻ നിശ്വാസമൊഴികൾ

നിശ്ചയമായ് കലർന്നെനിക്കാശ്വാസമുണ്ടാവാൻ.