നിത്യമാം രക്ഷ ദാനമായ് തന്നവനേ

നിത്യമാം രക്ഷ ദാനമായ് തന്നവനേ

നിന്നെ നിത്യം സ്തുതിച്ചിടുന്നേൻ

നിൻ നിണം ചൊരിഞ്ഞു

വീണ്ടെടുത്തതിനാൽ

നന്ദിയോടെ ഞാൻ പാടിടുമേ

 

ഫറവോന്നടിമയായ് തീർന്നതാം

എന്നെ നിൻ സുതനാക്കിടുവാൻ

വെടിഞ്ഞു സ്വർഗ്ഗ മഹിമയഖിലം

താണുവന്നു മന്നിതിൽ നീ

തന്നു ജീവൻ പകരമായ്

 

കാലിത്തൊഴുതതിൽ ഹീനനായ്

കാൽവറിയതിലേകനായ്

ദാഹജലത്തിനു കേണവൻ നീ

പ്രാണനേകി യാഗമതായ്

ചിന്തിരക്തം മറുവിലയായ്

 

ഉന്നതനാമെൻ ദൈവമേ!

പ്രപഞ്ചത്തിൻ പരിപാലകനേ

അത്ഭുതമീ പാപിയിൽ സ്നേഹം

അവർണ്ണനീയം അഗാധമേ

അപ്രമേയം അതിശയമേ

 

ഈ മഹൽ സ്നേഹത്തെ

ഓർക്കുമ്പോൾ

എന്തുഞാനിതിന്നേകിടുമേ

പൊന്നുപാദം തന്നിലണഞ്ഞു

വീണുവണങ്ങി നമിച്ചിടുന്നേ

വാഴ്ത്തിപ്പാടി സ്തുതിച്ചിടുന്നേ.