ഞാനെന്റെ കർത്താവിൻ സ്വന്തം

ഞാനെന്റെ കർത്താവിൻ സ്വന്തം സ്വരക്തത്താൽ

താനെന്നെ വാങ്ങിയതാൽ ദയ തോന്നിയെന്നെത്തൻ

മകനാക്കിത്തീർത്തൊരു സ്നേഹം മറക്കാവതോ?

 

കൃപയാലെ ദൈവം ക്രിസ്തുവിലെന്നെ

കണ്ടുയുഗങ്ങൾക്കു മുന്നേ

അന്നേ ബലിയാകാൻ ദൈവകുഞ്ഞാടിനെ

കരുതിയെനിക്കായവൻ

 

തൻമക്കളെത്തൻ കണ്മണി പോലെയുണ്മയിൽ

കാക്കുന്നതാലെ കലങ്ങാതെയുലകിൽ ഞാൻ

കുലുങ്ങാതെ ധൈര്യമായ്

അനുദിനം വാഴുന്നു ഹാ!

 

കർത്താവെന്നെത്തൻ കൂടാരമറവിൽ

കാത്തിടും കഷ്ടത വരികിൽ

ചുറ്റുമെതിർക്കുന്ന ശത്രുക്കൾ മുമ്പിൽ ഞാൻ

മുറ്റും ജയം നേടിടും

 

ഒന്നേയെന്നാശ തൻ സന്നിധാനം

ചേർന്നെന്നുമാനന്ദഗാനം

പാടിപ്പുകഴ്ത്തിത്തൻ മന്ദിരത്തിൽ ധ്യാനം

ചെയ്തെന്നും പാർത്തിടണം.

ഞാനെന്റെ കർത്താവിൻ സ്വന്തം സ്വരക്തത്താൽ

താനെന്നെ വാങ്ങിയതാൽ ദയ തോന്നിയെന്നെത്തൻ

മകനാക്കിത്തീർത്തൊരു സ്നേഹം മറക്കാവതോ?

 

കൃപയാലെ ദൈവം ക്രിസ്തുവിലെന്നെ

കണ്ടുയുഗങ്ങൾക്കു മുന്നേ

അന്നേ ബലിയാകാൻ ദൈവകുഞ്ഞാടിനെ

കരുതിയെനിക്കായവൻ

 

തൻമക്കളെത്തൻ കണ്മണി പോലെയുണ്മയിൽ

കാക്കുന്നതാലെ കലങ്ങാതെയുലകിൽ ഞാൻ

കുലുങ്ങാതെ ധൈര്യമായ്

അനുദിനം വാഴുന്നു ഹാ!

 

കർത്താവെന്നെത്തൻ കൂടാരമറവിൽ

കാത്തിടും കഷ്ടത വരികിൽ

ചുറ്റുമെതിർക്കുന്ന ശത്രുക്കൾ മുമ്പിൽ ഞാൻ

മുറ്റും ജയം നേടിടും

 

ഒന്നേയെന്നാശ തൻ സന്നിധാനം

ചേർന്നെന്നുമാനന്ദഗാനം

പാടിപ്പുകഴ്ത്തിത്തൻ മന്ദിരത്തിൽ ധ്യാനം

ചെയ്തെന്നും പാർത്തിടണം.