ഞാനുമെന്റെ ഭവനവുമോ

ഞാനുമെന്റെ ഭവനവുമോ

ഞങ്ങൾ യഹോവയെ സേവിക്കും

നന്മ ചെയ്തു ജീവിക്കും വൻ

നന്മകൾ ഘോഷിക്കും

 

ഭാരങ്ങൾ നേരിടും നേരത്തിൽ

ഒന്നായ് വന്നിടും നിൻസവിധേ

ഭാരങ്ങളെല്ലാമകന്നു

പാലിക്കുമന്ത്യത്തോളം

 

കാർമേഘക്കാറുകളേറിടിലും

കാണാതെൻ ചാരത്തെത്തുന്നു

എൻഭവനത്തിലെന്നേശു

പാർത്തിടും നല്ല നാഥനായ്

 

എന്റെ വീട്ടിലെന്നേശുവുണ്ട്

ജയത്തിൻ ഉല്ലാസഘോഷമുണ്ട്

ഹല്ലേലുയ്യാ ഗീതം പാടി വാഴ്ത്തിടും

എന്നെന്നേക്കുമായ്

 

വിശ്വാസവീരരായ്ത്തീരുന്ന

വീരസാക്ഷികളേറിടുവാൻ

എൻഭവനത്തിലെൻ സാക്ഷ്യം

പാലിക്കും നന്നായ് എന്നുമേ.