ഓ ദൈവമേ രാജാധിരാജദേവാ

ഓ ദൈവമേ രാജാധിരാജദേവാ

ആദിയന്തം ഇല്ല മഹേശനേ

സർവ്വലോകം അങ്ങയെ വന്ദിക്കുന്നേ

സാധു ഞാനും വീണു വണങ്ങുന്നേ

 

അത്യുച്ചത്തിൽ പാടും ഞാൻ കർത്താവേ

അങ്ങെത്രയോ മഹോന്നതൻ!(2)

 

സൈന്യങ്ങളിൽ നായകനങ്ങല്ലയോ

ധന്യനായ ഏകാധിപതിയും

ഇമ്മാനുവേൽ വീരനാം ദൈവവും നീ

അന്യമില്ലേതും തവ നാമംപോൽ

 

അത്യഗാധം ആഴിയനന്തവാനം

താരാജാലം കാനന പർവ്വതം

മാരിവില്ലും താരും തളിരുമെല്ലാം

നിൻമഹത്വം ഘോഷിക്കും സന്തതം

 

ഏഴയെന്നെ ഇത്രമേൽ സ്നേഹിക്കുവാൻ

എൻ ദൈവമേ എന്തുള്ളു നീചൻ ഞാൻ

നിൻരുധിരം തന്നെന്നെ വീണ്ടെടുപ്പാൻ

ക്രൂശിലോളം നീ നിന്നെ താഴ്ത്തിയോ.