ഓ കാൽവറി ഓ കാൽവറി

ഓ കാൽവറി ഓ കാൽവറി

ഓർമ്മകൾ നിറയും അൻപിൻ ഗിരി

 

അവികല സ്നേഹത്തിൻ അതുല്യമാം ചിത്രം

അഖിലവും കാണുന്നു ക്രൂശതിങ്കൽ (2)

സഹനത്തിൻ ആഴവും ത്യാഗത്തിൻ വ്യാപ്തിയും

സകലവും കാണുന്നു കാൽവറിയിൽ

 

മനുകുല പാപം മുഴുവനും പേറി

മരക്കുരിശേന്തി യേശു നാഥൻ (2)

പരിശുദ്ധനായവൻ മനുഷ്യനുവേണ്ടി

പകരം മരിച്ചിതാ കാൽവറിയിൽ

 

അതിക്രമം നിറയും മനുജന്റെ ഹൃദയം

അറിയുന്നോനേകൻ യേശു നാഥൻ (2)

അകൃത്യങ്ങൾ നീക്കാൻ പാപങ്ങൾ മായ്ക്കാൻ

അവിടുന്ന് ബലിയായ് കാൽവറിയിൽ

 

മലിനത നിറയുമീ മർത്യന്റെ ജീവിതം

മനസ്സലിവിൻ ദൈവം മുന്നറിഞ്ഞു (2)

മറുവിലയാകാൻ മനുഷ്യനായ് വന്നു

മരിച്ചേശു യാഗമായ് കാൽവറിയിൽ.