ഓ ഓ ഓ എനിക്കാനന്ദമാനന്ദം

ഓ ഓ ഓ എനിക്കാനന്ദമാനന്ദം

ശ്രീയേശു എന്നെ രക്ഷിച്ചല്ലോ

 

ഫറവോന്നടിമയായ് പാർത്തവനാം ഞാൻ

ഭാരം ചുമന്നയ്യോ വലഞ്ഞെത്ര കാലം

കുഞ്ഞാട്ടിൻ നിണത്താൽ ഞാനിന്നു വിമുക്തൻ

 

തുടർന്നെന്നെ പിടിപ്പാൻ അരിഗണമടുത്തു

മുന്നോട്ടു പോകരുതെന്നവർ തടുത്തു

ദൈവം ചെങ്കടലും പിളർന്നെന്നെ കാത്തു

 

മരുവിലെൻ യാത്രയ്ക്കിന്നവനെല്ലാം

തന്നനുദിനവും പുലർത്തിടുന്നെന്നെ

എന്നാളും പാടി സ്തുതിക്കും ഞാൻ തന്നെ

 

തിരുപ്പദ സേവ ചെയ്തെന്റെ നേരം

തീരണമെന്നാണെനിക്കുള്ളിൽ ഭാരം

പിന്നെന്റെ നാഥന്നരികിൽ ഞാൻ ചേരും.