ഓടുക മനമെ ഓടുക ദിനവും

ഓടുക മനമെ ഓടുക ദിനവും

വിരുതിന്നായ് ലാക്കിലേക്കായ്

വിശ്വസ്തനാഥൻ വിളിച്ചതിനാലെ

ഭയമൊട്ടും വേണ്ടിനിയും

 

വിശ്വാസയാത്ര ഞാൻ തുടർന്നിടുമ്പോൾ

പ്രതികൂല കാറ്റുകൾ വീശിടുമ്പോൾ

പ്രിയനെ നീ കരുതുന്നതാൽ തളർന്നിടാതോടിടും ഞാൻ

അവനിയിലവൻ ബലമാം

 

പൂർവ്വപിതാക്കളും ദൂരെ നിന്ന്

ദർശിച്ച നാടതിലെത്തിടുവാൻ

മന്നിതിൽ അന്യനെന്ന് അനുദിനം എണ്ണിടുവാൻ

തരിക നിൻ കൃപയതിനാൽ

 

നല്ല പോർ പൊരുതു ഞാനോടിടുമ്പോൾ

വിശ്വാസം കാത്തു ഞാൻ തികച്ചിടുവാൻ

കിരീടവും പ്രാപിക്കുവാൻ വിൺഗേഹം പൂകിടുവാൻ

എൻമനം കൊതിച്ചീടുന്നേ.