ഒന്നേയുള്ളെനിക്കാനന്ദമുലകിൽ

ഒന്നേയുള്ളെനിക്കാനന്ദമുലകിൽ

യേശുവിൻ സന്നിധിയണയുവതേ

അന്നേരം മമ മാനസഖേദം

ഒന്നായകലും വെയിലിൽ ഹിമംപോൽ

 

മാനം ധനമീ മന്നിൻ മഹിമകളൊന്നും

ശാന്തിയെ നൽകാതാം

ദാഹം പെരുകും തണ്ണീരൊഴികെ

ലോകം വേറെ തരികില്ലറിക

 

നീർത്തോടുകളിൽ മാനെപ്പോലെൻ

മാനസമീശനിൽ സുഖം തേടി

വറ്റാജീവജലത്തിൻ നദിയെൻ

വറുമയെയകറ്റി നിർവൃതിയരുളി

 

തൻബലിവേദിയിൽ കുരികിലും മീവലും

വീടും കൂടും കണ്ടതുപോൽ

എൻബലമാം സർവ്വേശ്വരനിൽ ഞാൻ

സാനന്ദമഭയം തേടും സതതം

 

കണ്ണീർ താഴ്വരയുണ്ടെനിക്കനവധി

മന്നിൽ ജീവിത പാതയതിൽ

എന്നാലും ഭയമെന്തിനെന്നരികിൽ

നന്നായവൻ കൃപമഴപോൽ ചൊരികിൽ.