ഒന്നു നോക്കൂ! കാൽവറിയിൽ ജീവൻ ലഭ്യമായിടും

ഒന്നു നോക്കൂ! കാൽവറിയിൽ ജീവൻ ലഭ്യമായിടും

യേശുനാഥൻ ജീവനറ്റ പാപികൾക്കായ് തൂങ്ങുന്നു

 

യേശു നിന്നെ സ്നേഹിച്ചല്ലോ കാൽവറിയിൽ നിണം ചിന്തി

ആശു നിന്റെ പാപം പോക്കാൻ ഈശപുത്രൻ മൃതിയേറ്റു

 

പ്രാർത്ഥനയോ അനുതാപമോ കണ്ണുനീരോ വില പോരാ

ക്രൂശിലൊഴുക്കിയ രക്തം വേണം നിന്റെ പാപം പോക്കിടാൻ

 

യേശുവേറ്റ മുറിവുകൾ നിന്നെ സൗഖ്യമാക്കാൻ മതിയല്ലോ

നീതിവസ്ത്രം അണിയിക്കാനായ് നഗ്നനായ് താൻ ക്രൂശിന്മേൽ

 

യേശു നൽകും നിത്യജീവൻ സ്വീകരിക്കൂ അതിവേഗം

മരണം നീങ്ങി വിജയം കിട്ടി നിത്യം വാഴാമവൻ കൂടെ

 

ഏകനോട്ടം ജീവൻ നൽകും പാപി നീതിമാനാകും

യേശുവെപ്പോൽ രൂപം പൂണ്ടു ദേവസുതനായ് തീരും നീ