ഒരു ചെറു താരകംപോൽ

ഒരു ചെറു താരകംപോൽ

ഒരു ചെറു കൈത്തിരിപോൽ

വിളങ്ങേണം നിനക്കായെൻ

നാളുകൾ തീരും വരെ

 

എൻകുറവുകൾ ഓർക്കാതെ

എൻവീഴ്ചകൾ കണക്കിടാതെ

നിൻകൃപകൾ ചൊരിഞ്ഞെന്നെ

നിൻപാതേ നടത്തിടണേ

 

പലവിധമാം ശോധനയിൻ

വലയിൽ ഞാൻ വീണിടുമ്പോൾ

വലഞ്ഞിടാതെ നിന്നിടുവാൻ

ബലം എനിക്കേകിടണേ

 

എൻ താലന്തുകൾ അഖിലം

എൻമാനവും ധനവുമെല്ലാം

എൻജീവിതം സമ്പൂർണ്ണമായ്

നിൻമുമ്പിൽ സമർപ്പിക്കുന്നേ

 

പെരും താപത്താൽ അലഞ്ഞിടുമ്പോൾ

വെറും നാമമാത്രമായ് തീരുമ്പോൾ

ഇരുകരങ്ങളാൽ താങ്ങിയെന്നെ

തിരുമാർവ്വോടണച്ചിടണേ.