പാടിപുകഴ്ത്തിടാം ദേവദേവനെ

പാടിപുകഴ്ത്തിടാം ദേവദേവനെ

പുതിയതാം കൃപകളോടെ

ഇന്നലെയുമിന്നുമെന്നും മാറാ യേശുവെ

നാം പാടിപുകഴ്ത്താം

 

യേശുവെന്ന നാമമേ

എൻ ആത്മാവിൻ ഗീതമേ

എൻപ്രിയനേശുവെ ഞാൻ എന്നും

വാഴ്ത്തിപുകഴ്ത്തിടുമേ

 

ഘോരഭയങ്കരകാറ്റും അലയും

കൊടിയതായ് വരും നേരത്തിൽ

കാക്കും കരങ്ങളാൽ ചേർത്തു മാർവ്വണച്ച

സ്നേഹം നിത്യം പാടും ഞാൻ

 

യോർദ്ദാൻ സമമാന ശോധനയിലും

താണുവീണുപോകാതെ

ആർപ്പിൻ ജയധ്വനിയോടു കാത്തു

പാലിക്കുന്ന സ്നേഹമാശ്ചര്യം

 

പെറ്റതള്ള കുഞ്ഞിനെ മറന്നാലും

ഞാൻ മറക്കായെന്ന വാർത്തയാൽ

താഴ്ത്തിയെന്നെ തൻ കരത്തിൽ വെച്ചു

ജീവപാത എന്നും ഓടും ഞാൻ.

 

ഭൂമിയെങ്ങും പോയി സാക്ഷി ചൊല്ലുവിന്‍

എന്നുരച്ച കല്പനയതാല്‍

ദേഹം ദേഹിയെല്ലാം ഒന്നായ്

ചേര്‍ന്നു പ്രിയനായ് വേലചെയ്യും ഞാന്‍