പാടുവിൻ സഹജരേ കൂടുവിൻ കുതുകരായ്

പാടുവിൻ സഹജരേ കൂടുവിൻ കുതുകരായ്

തേടുവിൻ പുതിയ സംഗീതങ്ങളെ

 

പാടുവിൻ പൊൻവീണകളെടുത്തു

സംഗീതങ്ങൾ തുടങ്ങിടുവിൻ

പാരിലില്ലതുപോലൊരു രക്ഷകൻ

പാപികൾക്കാശ്രയമായ്

 

ദേശം ദേശമായ് തേജസ്സിൻ സുവിശേഷ

കാഹളം മുഴക്കിടുവിൻ

യേശുരാജൻ ജയിക്കട്ടെ യെരിഹോ

മതിലുകൾ വീണിടട്ടെ!

 

ഓമനപ്പുതുപുലരിയിൽ നാമിനി

ചേരും തൻ സന്നിധിയിൽ

കോമളമാം തിരുമുഖകാന്തിയിൽ

തീരും സന്താപമെല്ലാം

 

ഈ ദൈവം ഇന്നുമെന്നേക്കും

നമ്മുടെ ദൈവമല്ലോ

ജീവകാലം മുഴുവനുമവൻ നമ്മെ

നൽവഴിയിൽ നടത്തും.