പാടുവിൻ സോദരരേ! ജയഗീതങ്ങൾ

പാടുവിൻ സോദരരേ! ജയഗീതങ്ങൾ

ഊതിടുവിൻ വെള്ളിക്കാഹളങ്ങൾ

വീഴട്ടെ വൈരികൾ താഴട്ടവർ ഭുജം

വാഴട്ടെ യൂദയിൻ ബാലസിംഹം മുദാ

 

യൂദാഗോത്രത്തിലെ വീരനാം കേസരി

മുമ്പിൽ നടക്കുന്നു ചന്തമോടെ

ദൈവമവരുടെ മദ്ധ്യേ കൂടാരത്തിൽ

ആത്മാവു മീതെ കൊടുക്കുന്നിതു തണൽ

 

മേഘം കൊടുക്കുന്ന സ്വർഗ്ഗീയദീപ്തിയാൽ ശോഭിതരാമിവരന്ധതയിൽ

സീയോൻപുരിയതിലെത്തുവാൻ സാദരം

ദീപമിതു വചസ്സത്രേ മഹാത്ഭുതം

 

ഗംഭീരനാദം മുഴക്കിടുവിനതിഗാംഭീര്യമോടെ

നടന്നിടുവിൻ സംഭ്രമിക്കേണ്ടരി സംഘം വിറച്ചിടും

വിഭ്രമം പൂണ്ടവർ താഴ്ത്തും തലകളെ.