പാലിക്ക യേശുപരാ

പാലിക്ക യേശുപരാ! പാലിക്ക യേശുപരാ! നീ

പാരിൽ പരമായ് ശോഭിച്ചിടുവാൻ

 

നിൻ സത്യസാക്ഷികളായ് മന്നിൽ പ്രശോഭിക്കുവാൻ

അമലമാം കൃപചൊരിഞ്ഞു നിന്നുടെ

വഴിയിൽ ഞങ്ങളെ നടത്തിയെന്നുമേ

 

കാലാദി ഭേദവശാൽ മാലേതുമേശിടാതെ

നിലയായ് നിന്നു നിൻ വെളിച്ചം ഭൂമിയിൽ

വിളങ്ങിച്ചെപ്പോഴും വർത്തിച്ചിടുവാൻ

 

ആശീർവ്വദിക്ക പരാ! നാശവഴി വെടിഞ്ഞു

നിയതം ഞങ്ങൾ നിൻ വിശുദ്ധവേദത്തെ

പിടിച്ചുകൊണ്ടെന്നും പോർ നടത്തുവാൻ.