പാപം നീക്കാൻ ശാപമേറ്റ

പാപം നീക്കാൻ ശാപമേറ്റ

പാപികളിൻ രക്ഷകാ

വാഴ്ത്തും നിന്നെ എന്നും വാഴ്ത്തും

വാഴ്ത്തും ഞാൻ നിൻ സ്നേഹത്തെ

 

രക്തത്താൽ എന്നെ വീണ്ടോനെ

ഭക്തിയോടെ കീർത്തിക്കും

ക്രൂശിനാൽ വിമോചനത്തെ

യേശു ഏകി എനിക്കും

 

നഷ്ടപ്പെട്ടുപോയ എന്നെ

കഷ്ടപ്പെട്ടെടുത്തോനേ

വാഴ്ത്തും നിന്നെ എന്നും വാഴ്ത്തും

വാഴ്ത്തും ഞാൻ നിൻ സ്നേഹത്തെ

 

ആർത്തിയോടെൻ രക്ഷകന്നു

കീർത്തനം ഞാൻ പാടുമേ

പാപസ്നേഹം നീക്കിയെന്നിൽ

ദൈവസ്നേഹമേകയാൽ

 

ദൈവപൈതലാക്കാനെന്നെ

ദൈവകോപമേറ്റോനേ!

പൂർണ്ണഭക്ത്യാ സ്തോത്രം ചെയ്‌വാൻ

പ്രാപ്തനാക്കുകെന്നെ നീ.