പാപീ! ഉണർന്നുകൊൾക നീ നിദ്രയിൽനിന്നു

പാപീ! ഉണർന്നുകൊൾക നീ നിദ്രയിൽനിന്നു

പാപീ! ഉണർന്നുകൊൾക നീ

 

വലിയനാശം വന്നിടും കളിപ്പാൻ സമയമില്ല

ചെലവു ചെയ്യരുതേ നീ വിലയില്ലത്തതിന്നായി

 

കടലിൻ ഇരച്ചൽപോലെയും ഇടിമുഴക്കം പോലെയും

വിധിനാളിൻ ഭയങ്കരം അടുത്തടുത്തു വരുന്നു

 

നിന്റെ വഴികളെയും അന്തർഭാഗങ്ങളെയും

തന്റെ തുലാസിൽ ദൈവം സന്തതം തൂക്കിടുന്നു

 

സത്യമാർഗ്ഗത്തിലേക്കും നിത്യരക്ഷയിലേക്കും

മർത്യനാകുന്ന നിന്നെ കർത്തൻ വിളിച്ചിടുന്നു

 

നരകാഗ്നിയിൻ ജ്വാലയ്ക്കു ഇരയായ് പോകാതിരിപ്പാൻ

പരനോടു യോജിക്കുക കരുണ കണ്ടെത്തുവാനായ്

 

ഉറക്കം തൂങ്ങരുതിനി തുറക്ക വേഗം നിൻ കൺകൾ

വെറുതേ കളയരുതേ ചുരുക്കമാംരക്ഷാകാലം.