പാപികളെ രക്ഷചെയ്ത

പാപികളെ രക്ഷചെയ്ത ദൈവസുതന്നൊരു നാമം

ദുഃഖമുള്ള മനുഷ്യനെന്നതിശയം! ഹല്ലേലുയ്യാ!

 

നിന്ദയും പരിഹാസവും തന്നുടെ മേലേറ്റുകൊണ്ടു

കുറ്റവാളിയെന്നപോലെ നിൽക്കുന്നിതാ! യേശുനാഥൻ

തന്നുടയ രക്തം മൂലമെൻ മോചനം മുദ്രയിട്ട,

രക്ഷിതാവിന്നൊത്തവനാർ? ഹല്ലേലുയ്യാഹല്ലേലുയ്യാ

 

കുറ്റക്കാരും ദോഷികളും നിസ്സഹായരുമാം നമ്മൾ

കുറ്റമില്ലാക്കുഞ്ഞാടിനാൽ മോചിതരായ് തീർന്നിതല്ലോ

പൂർണ്ണപരിഹാരമെന്നതുണ്ടാകുവാൻ സാദ്ധ്യമാമോ?

കുഞ്ഞാടിനാൽ വന്നിതു ഹല്ലേലുയ്യാ ഹല്ലേലുയ്യാ

 

മരണത്തിന്നായിട്ടവൻ ഉയർത്തപ്പെട്ടൊടുവിലായ്

നിവൃത്തിയായെന്നു ചൊന്നു മുറവിളിച്ചെന്നാകിലും

ഇപ്പോളവൻ സ്വർഗ്ഗത്തിന്റെ ഉന്നതസ്ഥലങ്ങളിൻമേൽ

ഉയർത്തപ്പെട്ടിരിക്കുന്നു ഹല്ലേലുയ്യാ ഹല്ലേലുയ്യാ

 

മഹത്വത്തിൻ രാജാവായിട്ടവനിങ്ങു വരുന്നേരം

തന്റെ വൃതന്മാരെയെല്ലാം കൂട്ടിച്ചേർക്കുന്നവസരം

പാടും നമ്മളത്യുച്ചമാം ശബ്ദത്തിലിപ്പുതുഗാനം

രക്ഷിതാവിന്നൊത്തവനാർ! ഹല്ലേലുയ്യാ ഹല്ലേലുയ്യാ

Your encouragement is valuable to us

Your stories help make websites like this possible.