പാപികളിൻ രക്ഷകൻ താനിവൻ

പാപികളിൻ രക്ഷകൻ താനിവൻ പാദം വണങ്ങിടും നീ

 

പാപശാപം തീർപ്പാൻ പാരിൽ ജനിച്ചോരു

ദേവസുതനാകുമേശു നായകനിവനറിക

 

ആദിവചനമായ് ഭേദമെന്യേ നിന്നു

മേദിനിയോടഖിലവും മോദമായ് ചമച്ചതിവൻ

 

ആദിപിതാക്കൾക്കോരേകശരണമായ്

സാദരമായ് നിന്ന ദിവ്യ ദാനവസ്തുവായതിവൻ

 

ദിവ്യബലികൾക്കൊരവ്യാജ ശക്തിയായ്

ഭവ്യമായിരുന്ന നിത്യഹവ്യവസ്തുവായതിവൻ

 

ക്രൂശിൽ മരിച്ചതാൽ നാശമൊഴിച്ചു തന്നാശ്രയം

തെളിഞ്ഞുടൻ പ്രത്യാശയിൻ വഴി തുറന്നാൻ

 

ജീവനിൽ പൂകേണ്ട വാതിലാം തന്നിലൂടാവലായടുപ്പോർ

ദിവ്യജീവനിൽ കടന്നിടുന്നു.