പാപിക്കു മറവിടമേശു രക്ഷകൻ

പാപിക്കു മറവിടമേശു രക്ഷകൻ

പാരിതിൽ വന്നു ജീവൻ തന്നവൻ

പരമോന്നതൻ കുരിശോളവും

തന്നെത്താഴ്ത്തിയെന്നെയോർത്തവൻ

 

ഉലകത്തിൻ പാപത്തെ നീക്കുവാൻ

ഉടലെടുത്തൂഴിയിൽ വന്നവൻ

ഉയിർ തന്നവൻ മൂന്നാം ദിനം

ഉയിർത്തെഴുന്നു വാനിൽ ചെന്നവൻ

 

എന്നുമുള്ളവൻ സർവ്വവല്ലഭൻ

മണ്ണും വിണ്ണുമെല്ലാമുണ്ടാക്കിയോൻ

ഉന്നതാധിപൻ ഹീന പാപിയാ-

മെന്നെത്തേടിവന്നതത്ഭുതം

 

വഴി സത്യം ജീവനുമായവൻ

വഴി പിശകാതെ നടത്തിടും

പൊഴിയും സദാ കൃപ മാരിപോൽ തേൻ

മൊഴികൾ തൂകി താങ്ങിടും

 

പാപഭാരം പേറി വലഞ്ഞിനി

ശാപത്തീയിൽ വീണെരിയാതെ നാം

കൃപയേറിടും ക്രിസ്തുവേശുവിൻ

കുരിശിൽ വിശ്രാമം നേടിടാം.