പാടാം പാടാം പാടാം നാം

പാടാം പാടാം പാടാം നാം

പുത്തൻ പാട്ടുകൾ പാടാം

നമ്മേപ്പോലേ നന്മ ലഭിച്ചവർ

മന്നിതിലില്ലല്ലോ

 

ശിക്ഷകൾ പോയല്ലോ നാം രക്ഷിതരായല്ലോ

വിമോചിതരായല്ലോ

ശിക്ഷയോഗ്യർ ദൈവത്തിന്

അവകാശികൾ ആയല്ലോ-

 

പാപച്ചേറ്റിൽ നാം ഹ! വീണു വലഞ്ഞപ്പോൾ

നാം താണു കരഞ്ഞപ്പോൾ

പവനനാം ശ്രീ യേശു നമ്മേ

താങ്ങിയെടുത്തല്ലോ-

 

എത്തിപോകാത്ത നൽഉത്തമ സമ്പത്ത്

നാം കാണും സ്വർഗ്ഗത്തിൽ

പുത്തൻ പാട്ടിൻ പല്ലവി നിത്യത

മുഴുവൻ പാടും നാം-

Your encouragement is valuable to us

Your stories help make websites like this possible.