പദം പദം ഉറച്ചു നാം ക്രൂശുമേന്തി പോകണം

പദം പദം ഉറച്ചു നാം ക്രൂശുമേന്തി പോകണം

ജീവനെങ്കിൽ ജീവൻ വച്ചു ഭാരതം നേടിടണം

 

പാപതന്ത്ര്യ ബദ്ധരാം ഭാരതീയ സോദരരേ!

പാപഭാരം നീക്കിടും യേശുവിങ്കൽ ഓടി വാ!

 

പോരുവിൻ യുവാക്കളേ! ചേരുവിൻ ഭ്രാതാക്കളേ!

ക്രിസ്തുനാഥൻ പോരിന്നായ് ഓടി ഓടി കൂടുവിൻ!

 

സ്വാതന്ത്യമാർക്കും ലഭ്യമാം ക്രിസ്തുവിന്റെ ക്രൂശതിൽ

സ്വതന്ത്രമിന്നു ഘോഷിക്കാം ഭാരതത്തിലെങ്ങുമേ

 

ജീവനെ ത്യജിച്ചതാം രക്തസാക്ഷി സംഘത്തിൽ

ആയുധത്തെയേന്തി നാമായോധനം ചെയ്തിടണം

 

പീഡകൾ നടുവിലും പാലനം ചെയ്തിടുമേ

പാവനാത്മദായകൻ പാരിലേശു നായകൻ

 

സ്നേഹത്തിന്നിരിപ്പിടം ത്യാഗത്തിൻ വിളനിലം

രക്ഷയിൻ സങ്കേതവും യേശുരാജൻ തന്നെയാം

Your encouragement is valuable to us

Your stories help make websites like this possible.