പകലിൽ മേഘത്തണലായ് നീ

പകലിൽ മേഘത്തണലായ് നീ

രാത്രിയിലഗ്നിസ്തംഭവുമായ്

രക്ഷയേകിയെന്നെ നീ പരനേ!

സുഖക്ഷേമമായി കാത്തു

 

വാഴ്ക വാഴ്ക വാഴ്ക പരനേ!

മോചനമേകിയ സർവ്വേശാ!

ശരണം നീ എനിക്കു പരനേ! രാവും പകലുമെല്ലാം

 

ഗീരുവാം മന്ന തന്നെനിക്കു

പാറയിൽ നിന്നു ജലമേകി

പോഷിപ്പിച്ചെന്നാത്മാവെ പരനേ!

ശാന്തി നീയേകിയുള്ളിൽ

 

മോഹന ആത്മജീവിതത്തിൽ

എന്നാത്മ ദേഹ ദേഹിയിൽ നീ

സ്വർഗ്ഗജീവൻ തന്നെന്നെ പരനേ!

ജാഗ്രതയായി കാത്തു

 

കനാൻ ദേശേ നടത്തിയെന്നെ

ശുദ്ധരോടൊന്നിച്ചിരുത്തിയെന്നെ

സ്തോത്രം സ്തോത്രം എന്നെന്നും പരനേ!

സാഷ്ടാംഗം വീണിടുന്നു.