പരമദേവാ! നിന്നാത്മകൃപ

പരമദേവാ! നിന്നാത്മകൃപ

ചൊരിയേണമിസ്സഭയിൽ

തിരുനാമം വിളങ്ങിടാൻ

 

നിന്നരുളനുസരിച്ചിന്നരർ നടപ്പതി

ന്നരുൾക നിന്നാശിഷം നീ

 

വിശ്വാസ ജീവിതത്തിന്നാശ്വാസം തെരിയാത്ത

സംശയക്കാർ നിന്നോടടുപ്പാൻ

 

ലോകമോഹങ്ങളാത്മ ദേഹത്തെ ക്ഷയിപ്പിക്കും

കാലമിതിൽ നിൻ കാരുണ്യത്താൽ

 

ദുർഘടയുഗമിതിലുക്കമായ് നിലനിന്നു

ഭക്തിയെന്നും ഞാനഭ്യസിപ്പാൻ

 

സത്യസുവിശേഷത്തിൻ നിത്യസമാധാനമായ്

ഭക്തരിൽ നീ പ്രത്യക്ഷനല്ലോ.