പരമരാജാ ഗുരുവരനെ സ്തുതിക്കുന്നു

പരമരാജാ ഗുരുവരനെ സ്തുതിക്കുന്നു

ദിനംതോറും അതിരാവിലെ

തരിക നാഥാ പുതിയ വരം

അരുളുക രാവിലെയിന്നേഴകൾക്കു

 

ജീവൻ കൊടുക്കുന്ന പുതിയ മന്നാ

ഏഴകളാം ഞങ്ങൾക്കേകിടുക

 

അതിരാവിലെ തിരുമുഖത്തെ

നോക്കീടുന്ന ജനം ശോഭിച്ചീടും തിരു

വാഗ്ദത്തത്തിൽ ആശ്രയിച്ചു

പരമപിതാവിനെ സ്തുതിച്ചിടുന്നു

 

മഗ്ദൽ മേരി അതിരാവിലെ

കൂട്ടരുമായങ്ങേ തേടിവന്നു

ഇദ്ദിനത്തിൽ ഏഴയിതാ

രാവിലെ തിരുമുമ്പിൽ വണങ്ങിടുന്നേ

 

നേരിയസ്വരം പരമസുതാ

അതിരാവിലെ ഞങ്ങൾക്കരുളേണമെ

കുരിശെടുത്തു ഗുരുവരന്റെ അതിരറ്റ

വേലകൾ ചെയ്തിടുവാൻ.