പരമസുതനാം മശിഹ ഭൂവനേ മനുജാ!നിന്നെ

പരമസുതനാം മശിഹ ഭൂവനേ മനുജാ!നിന്നെ

തിരവാൻ കനിവായ് വന്നു

കരുതേണമിതു മനസ്സിൽ

 

തവ പാപഭാരം നീക്കാൻ മനോഹര

രൂപൻ താൻ യാഗമായ്

തിരുമരണമതാൽ ലഭ്യം വിമോചനമേവർക്കും

വിശ്വാസമതിൽ വച്ചാൽ ഇതു താൻ സുവിശേഷമഹോ!

 

തിരുവേദമതോതിടും വിലയേറുമീ വാർത്ത സോദരാ!

കരുതാതെയിനി പോയാൽ വന്നിടും തീരാത്ത

ശിക്ഷാവിധിയെന്നോർക്ക ഒരു മാറ്റവുമില്ലാതെ

Your encouragement is valuable to us

Your stories help make websites like this possible.