പരനേ നിൻ തിരുമുമ്പിൽ

പരനേ നിൻ തിരുമുമ്പിൽ വരുന്നോരീ സമയേ

ശരിയായ് പ്രാർത്ഥന ചെയ്‌വാൻ കൃപ നൽകിടണമേ

 

ഞരങ്ങി ഞങ്ങളിൻ പേർക്കായിരന്നിടും പരനേ

വരികിന്നീയടിയാരിൽ ചൊരിക നിൻ വരങ്ങൾ

 

അനുഗ്രഹമുറിയിൻ പൂട്ടുകൾ താനേ തുറപ്പാൻ

കനിവോലുന്നൊരേശുവിൻ മനസ്സെന്നിൽ തരിക

 

ഉണർത്തിക്കും വരമെല്ലാം ക്ഷണം തന്നിടണമേ

തുണ നീയെന്നിയെ വേറാരുമില്ലെന്നോർക്കണമേ.