പരപരമേശാ വരമരുളീശ

പരപരമേശാ വരമരുളീശ നീയത്രേയെൻ രക്ഷാസ്ഥാനം

 

നിന്നെക്കാണും ജനങ്ങൾക്കു പിന്നെ ദുഃഖമൊന്നുമില്ല

 

നിന്റെ എല്ലാ നടത്തിപ്പും എന്റെ ഭാഗ്യനിറവല്ലോ

 

ആദിയിങ്കൽ കയ്പാകിലും അന്ത്യമോ മധുരമത്രേ

 

കാർമേഘത്തിനുള്ളിലീ ഞാൻ മിന്നും സൂര്യ ശോഭകാണും

 

സന്ധ്യയിങ്കൽ വിലാപവും സന്തോഷമുഷസ്സിങ്കലും

 

നിന്നോടൊന്നിച്ചുള്ള വാസം എന്റെ കണ്ണീർ തുടച്ചിടും

 

നിന്റെ മുഖശോഭ മൂലം എന്റെ ദുഃഖം തീർന്നുപോകും.