പരിശുദ്ധൻ മഹോന്നതദേവൻ

പരിശുദ്ധൻ മഹോന്നതദേവൻ

പരമെങ്ങും വിളങ്ങും മഹേശൻ

സ്വർഗ്ഗീയ സൈന്യങ്ങൾ വാഴ്ത്തി സ്തുതിക്കുന്ന

സ്വർലോകനാഥനാം മശിഹാ

 

ഹാ ഹാ ഹാ ഹാല്ലേലുയ്യാ (4)

 

അവനത്ഭുതമന്ത്രിയാം ദൈവം

നിത്യതാതനും വീരനാം ദൈവം

ഉന്നതദേവൻ നീതിയിൻ സൂര്യൻ

രാജാധിരാജനാം മശിഹാ

 

കോടാകോടിതൻ ദൂതസൈന്യവുമായ്

മേഘാരൂഢനായ് വരുന്നിതാ വിരവിൽ

തൻപ്രിയസുതരെ തന്നോടു ചേർപ്പാൻ

വേഗം വരുന്നേശു മശിഹാ.