പോകുക പോകുക സോദരരേ!

പോകുക പോകുക സോദരരേ!

നാം പോകുക യുദ്ധം ചെയ്‌വതിന്നായ്

പോകുക ക്രൂശിൻ പടയാളികളായ്

പടപൊരുതിടാൻ പോയിടാം

 

വചനം വാളായ് കൈകളിലേന്തി

സത്യം നല്ലൊരു പരിചയുമായ്

കവചമതായി നീതി ധരിച്ചും

വിശ്വാസത്തിൻ ശിരസ്ത്രവുമായ്

 

തേടുക നേടുക നാടുകൾ നീളെ

രക്ഷയിലേക്കിന്നാളുകളെ

വീടുകൾ മേടുകൾ കാടുകൾ

കയറി വേലിക്കരികിലുമുള്ളവരെ

 

പകലൊളിമാറും നാളു വരുന്നു

ഇരുളുപരത്തും നാളുകളാം

പരമേശന്റെ വാളു ധരിച്ചു

പൊരുതുക മരണത്തോളം നാം.