പോയിടാം നമുക്കു ദൈവജനമേ

പോയിടാം നമുക്കു ദൈവജനമേ

യേശുവിൻ നാമത്തിൽ പോയിടാം

ജീവൻ തന്നു വീണ്ടെടുത്ത നാഥനെ

ലോകമെങ്ങും ഘോഷിക്കാൻ പോയിടാം

 

എത്രയോ ആയിരങ്ങളിന്നിഹേ

പാപത്താൽ അന്ധരായ് മേവുന്നു

രക്ഷയിൻ വഴിയവർക്കു ചൊല്ലുവാൻ

പോയിടേണ്ടവർ നമ്മളല്ലയോ

 

അന്ധകാരം ഭൂമിയെ മൂടുവാൻ

കാലമേറെയില്ലെന്നു നാം ഓർക്കുക

കാലമൊട്ടും പാഴിലാക്കിടാതെ നാം

പോയിടാം യേശുവെ ഘോഷിക്കാൻ

 

നാഥൻ താൻ വരുന്നതിൻ മുന്നമേ

മന്നിലെ വേല നമ്മൾ തീർത്തിടാം

വന്നു നമ്മെച്ചേർത്തു താൻ പ്രതിഫലം

തന്നിടുന്ന നാളിനായൊരുങ്ങിടാം.