പ്രാണനാഥാ! തിരുമെയ് കാണുമാറാകണം

പ്രാണനാഥാ! തിരുമെയ് കാണുമാറാകണം മേ

കാണിനേരം വിടാതെ കാത്തു ഞാൻ നിന്നിടുന്നേ

 

ബേതലേം പുല്ലണിയെ പൂതമാക്കുന്നുരുവേ!

 

വെണ്മയും ചോപ്പുമുള്ള നിന്നുടൽ കാണ്മതെന്നോ?

 

നീലരത്നം പടുത്ത ചേലെഴും നിൻ സവിധം

 

നീയെനിക്കുള്ള പ്രിയൻ ഞാൻ നിനക്കെന്നും സ്വന്തം

 

വേദപാരംഗതർക്കും ജ്ഞാതമല്ലാപ്പൊരുളേ!

 

സ്നേഹത്തിൻ പാരവശ്യം ഹേമിക്കുന്നെന്നെയിതാ

 

ഏറിയ വെങ്ങളങ്ങൾക്കും പ്രേമം കെടുത്തുകൂടാ.