പ്രാർത്ഥന കേൾക്കുന്ന ദൈവമേ

പ്രാർത്ഥന കേൾക്കുന്ന ദൈവമേ

കേൾക്കണേ ദാസരിൻ വാക്കുകൾ

ആശ്രയമായ് നീ മാത്രമേ

സാധുക്കളിൻ പ്രത്യാശയെ (2)

 

സ്തോത്രമോടാവശ്യങ്ങളിപ്പോൾ

അടിയങ്ങളോതിടുന്നേശുവേ

എത്രയും താഴ്മയോടേകമായ്

നിൻതിരുസന്നിധൗ മോദമായ്

 

ഒന്നിലുമേ മനം തളരാതെ

കർത്താവേ നിന്നിൽ ഞാനാശ്രയിപ്പാൻ

നിൻകൃപയേഴകൾക്കേകുക

വൻകൃപ സാഗരമേശുവേ

 

മാനവർക്കസാദ്ധ്യമെങ്കിലും

സർവ്വവും നാഥനു സാദ്ധ്യമല്ലോ

ആകുലഭാരങ്ങളാകവെ നീക്കി

നിവർത്തിക്ക നിൻഹിതംപോൽ

 

പുത്രിനിൽ വിശ്വസിച്ചപേക്ഷിക്കിൽ

ഉത്തരം നിശ്ചയം ചൊല്ലിയതാൽ

കാത്തിരിക്കുന്നിതാ കാണുവാൻ

ദൈവകരുതലിൻ വൻ മഹത്വം