പ്രാർത്ഥനയ്ക്കുത്തരം തന്നതിനാൽ

പ്രാർത്ഥനയ്ക്കുത്തരം തന്നതിനാൽ

നന്ദി ഞാൻ ചൊല്ലിടുന്നു -നാഥാ

നന്ദി ഞാൻ ചൊല്ലിടുന്നു

 

ഉലകം ചമയ്ക്കുന്നതിനും മുന്നെ

ഉള്ളം കൈയിൽ എന്നെ വരച്ചതിനാൽ

എന്നാത്മനാഥാ എൻ ജീവകാലം

നന്ദി ഞാൻ ചൊല്ലിടുന്നു -നാഥാ

 

കണ്ണീരിൽ നിന്നെന്റെ കൺകളേയും

വീഴ്ചയിൽ നിന്നെന്റെ കാൽകളേയും

കാത്തൊരു നാഥാ, കാരുണ്യ നാഥാ

നന്ദി ഞാൻ ചൊല്ലിടുന്നു -നാഥാ

 

അന്യനാമെന്നെ നിൻ സൂനുവാക്കി

നിന്ദ്യനാമെന്നെ നീ ധന്യനാക്കി

എൻ ജീവനാഥാ വിൺലോക -നാഥാ

നന്ദി ഞാൻ ചൊല്ലിടുന്നു നാഥാ

 

രോഗങ്ങൾ മാറ്റി നൽ സൗഖ്യമേകി

രോദനം മാറ്റി സംഗീതമേകി

രാജാധിരാജാ കർത്താധികർത്താ

നന്ദി ഞാൻ ചൊല്ലിടുന്നു -നാഥാ.

Your encouragement is valuable to us

Your stories help make websites like this possible.