പ്രതിഫലം തന്നിടുവാൻ

പ്രതിഫലം തന്നിടുവാൻ

യേശുരാജൻ വന്നിടുവാൻ

അധികമില്ലിനിയും നാളുകൾ നമ്മുടെ

ആധികൾ തീർന്നിടുവാൻ

 

ദൈവിക ഭവനമതിൽ

പുതുവീടുകളൊരുക്കിയവൻ

വരും മേഘമതിൽ നമ്മെ ചേർത്തിടുവാൻ

നടുവാനിൽ ദൂതരുമായ്

 

തൻതിരുനാമത്തിനായ്

മന്നിൽ നിന്ദകൾ സഹിച്ചവരെ

തിരുസന്നിധൗ ചേർത്തു തൻകൈകളാലവരുടെ

കണ്ണുനീർ തുടച്ചിടുവാൻ

 

സ്വന്തജനത്തിനെല്ലാം

പലപീഡകൾ ചെയ്തവരെ

വന്നു ബന്ധിതരാക്കിയധർമ്മികളാ-

മവർക്കന്തം വരുത്തിടുവാൻ

 

വിണ്ണിലുള്ളതുപോലെ

ഇനി മണ്ണിലും ദൈവഹിതം

പരിപൂർണ്ണമായ് ദൈവികരാജ്യമിപ്പാരിലും

സ്ഥാപിതമാക്കിടുവാൻ

 

കാലമെല്ലാം കഴിയും ഇന്നു കാണ്മതെല്ലാമഴിയും

പിന്നെപ്പുതുയുഗം വിരിയും തിരികെ വരാതെ

നാം നിത്യതയിൽ മറയും.