പ്രത്യാശയിൻ കിരണങ്ങളിതാ

പ്രത്യാശയിൻ കിരണങ്ങളിതാ

ബയൂല തീരത്ത് കാണുന്നു ഞാൻ

എൻപ്രാണപ്രിയന്റെ സന്നിധിയോ

അതെത്ര മോഹനം മോഹനമേ !!

 

പ്രത്യാശയിൻ കിരണങ്ങളിതാ

ബയൂല തീരത്ത് കാണുന്നു ഞാൻ

എൻപ്രാണപ്രിയന്റെ സന്നിധിയോ

അതെത്ര മോഹനം മോഹനമേ !!

 

ഹ! ശുഭതുറമുഖേ എത്തിടും ഞാൻ

വാഴും ഞാനവനോട് ചാരെ എന്നും

അപധാനമെപ്പോഴും കീർത്തിച്ചീടും

നിത്യത മുഴുവനും നിൻചാരെ ഞാൻ!

 

നീ തന്നോരു മൺകൂടാരമിതാ

നിൻസന്നിധൗ ഞാൻ ഇന്നേകിടുന്നേ

നീ തരുന്നൊരു വിൺഗേഹമതോ

വർണ്ണ്യമല്ലതിൻ മഹത്വമതും!!

 

ചൂടിടുവാൻ ഞാനും വെമ്പിടുന്നേ

നിൻ പൊൻകിരീടങ്ങളെൻ ശിരസ്സിൽ

എറ്റിടുവാൻ ഞാനും വെമ്പിടുന്നേ

നിൻ മാധുര്യമേറും ചുംബനങ്ങൾ!!

 

സ്നേഹതീരമതിൽ വീശിടുന്നേ

എൻ പ്രാണപ്രിയന്റെ നൽസുഗന്ധം

പുല്കിടുവാൻ ഞാനും വെമ്പിടുന്നേ

എനിക്കായ്‌ പിളർന്ന പാറയിൽ