പുഷ്പം നിറഞ്ഞോർ താഴ്വരയിൽകൂടി

പുഷ്പം നിറഞ്ഞോർ താഴ്വരയിൽകൂടി ഞാൻ

രക്ഷകനോടുകൂടെ യാത്ര ചെയ്യുമേ

താൻ നടത്തുന്നിടത്തെല്ലാം ഞാൻ പിഞ്ചെല്ലുമേ

താൻ നൽകും കിരീടം പ്രാപിക്കുവോളം

 

യേശുവിനെ പിഞ്ചെല്ലും ഞാനെന്നും

ലേശം പേടിക്കാതെ എല്ലാടത്തുമേ

യേശുവിനെ പിഞ്ചെല്ലും ഞാനെന്നും

ലേശം പേടിക്കാതെ എങ്ങും പിഞ്ചെല്ലും

 

വൻ കാറ്റടിക്കും താഴ്വരയിൽകൂടി ഞാൻ

എൻ രക്ഷകനോടുകൂടെ യാത്ര ചെയ്യും

എന്നെ താൻ നടത്തുന്നതിനാൽ ഭയപ്പെടാ

അനർത്ഥങ്ങൾ നേരിട്ടാലും പേടിക്കാ

 

താഴ്വരയിലോ പർവ്വത്തിൻ മേലെയോ

രക്ഷകനെ ചേർന്നു ഞാനും യാത്ര ചെയ്യും

താൻ നടന്ന പാതയിൽ നടത്തും താനെന്നെ

ദൈവപർവ്വതങ്ങളിലെത്തുംവരെ