പുത്രനിൽ വിശ്വസിക്കുന്നെല്ലാവനും നിത്യജീവനുണ്ട്

പുത്രനിൽ വിശ്വസിക്കുന്നെല്ലാവനും നിത്യജീവനുണ്ട്

പുത്രനിൽ വിശ്വസിക്കുന്നെല്ലാവനും സത്യമാം ദൈവത്തിൻ

വചനം കേൾക്കുവിൻ മർത്യരാം

നിങ്ങളെല്ലാവരും ശ്രദ്ധിപ്പിൻ!

 

വിശ്വസിക്കുന്നവൻ പാപത്തിൻ ശാപത്താൽ

അഗ്നിക്കടലിൽ വീണു നശിച്ചു പോകാതെന്നേക്കും

ജീവിപ്പാൻ ദൈവം സ്നേഹിച്ചു ലോകത്തെ

രക്ഷിപ്പതിന്നായ് തൻ പുത്രനെ അയച്ചു

ശിക്ഷിച്ചു പാപത്തെ അവന്റെ ജഡത്തിൽ

 

മരണനിഴലിൽ കിടക്കും ഭൂമിമേൽ ഒരു വെളിച്ചവുമൊരു

കരയും കണ്ടിടാതുള്ള മാനുഷർ വീണ്ടും ആശ്വസിപ്പതിന്നായ് പരമദാതാവു ജീവന്റെ വെളിച്ചം

കരുണയാലെയുദിപ്പിച്ചു നമുക്ക്

 

മരണമേ നിന്നെ പേടിക്കുന്നില്ല ഞാൻ, നിന്നെ ജയിച്ച യേശു

ശരണം എനിക്കു, ഹരണം നിനക്കും അവൻ എനിക്കും ജീവൻ തരുവാൻ ദൈവത്തിൻ വലഭാഗത്തു

ഭരണം ചെയ്യുന്നു സർവ്വാധികാരിയായ്.