രാജാധിരാജൻ വരുന്നിതാ

രാജാധിരാജൻ വരുന്നിതാ

തന്റെ വിശുദ്ധന്മാരെ ചേർത്തിടുവാൻ

 

കർത്തൻ വരവിനായ് കാത്തിരിക്കുന്നേ ഞാൻ

കാരുണ്യനിധിയെ കാണുവാൻ വെമ്പുന്നേ

കാലങ്ങൾ ദീർഘമാക്കല്ലേ ഇനി

 

വാനവും ഭൂമിയും ഒഴിഞ്ഞുപോകുമെ

നിത്യരാജ്യമെനിക്കായ് നാഥനൊരുക്കുന്നേ

എന്നതിൽ പൂകിടും ഞാൻ പ്രിയ

 

പീഡകൾ വന്നാലും ഭയമെനിക്കില്ല

പാടുകൾ സഹിച്ച ക്രിസ്തു എൻനായകൻ

വൻകൃപ തന്നിടുമെതന്റെ

 

എൻ ദേഹം രോഗത്താൽ ക്ഷയിച്ചെന്നാകിലും

ദേഹസഹിതനായ് പ്രിയനെ കാണും ഞാൻ

അവനെന്റെ വൈദ്യനല്ലോഇന്നും

 

സ്വർഗ്ഗീയ സീയോനിൽ പ്രിയനോടെന്നും ഞാൻ

വാണിടും നാളിനായ് കാത്തിടുന്നേ പ്രിയാ

ആമേൻ കർത്താവേ വരണേവേഗം.

Your encouragement is valuable to us

Your stories help make websites like this possible.